മുക്തിസ്ഥലം എന്ന് സംസ്കൃതത്തിലും മൂക്കുതല, മൂക്കോല, എന്നീപേരുകളിൽ മലയാളത്തിലും പ്രസിദ്ധമായ ഇൗ പുണ്യസ്ഥലത്തുള്ള ഭഗവതിക്ഷേത്രം, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഗുരുവായൂർ- കോഴിക്കോട് റോഡിൽ ചങ്ങരംകുളത്തിന് സുമാർ 3 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മൂന്നു ദേശങ്ങളുടെ (തെക്കുംമുറി, വടക്കുംമുറി, കാഞ്ഞിയൂർ) സന്ധിയിലാണ് ഭഗവതി സന്നിധാനം ചെയ്യുന്നത്. ത്രിപഥം (മുക്കവല) എന്നതിന്റെ ലോപിച്ച മലയാള രൂപമാണ് മൂക്കോല.
ക്ഷേത്രോൽപ്പത്തിയെക്കുറിച്ചുള്ള പ്രധാന എെതിഹ്യം താഴെ പറയും പ്രകാരമാണ്. ശങ്കരാചാര്യസ്വാമികൾ തന്റെ ദേശാടനകാലത്ത് ഇവിടെ എത്തിയപ്പോൾ അഭൗമവും ദിവ്യവുമായ ഒരു പ്രകാശം കാണുവാനിടയായി. ആ അത്ഭുതജ്യോതിസ്സ് എന്താണെന്ന് തിരിച്ചറിയാനായി തേജഃപ്രഭാവം കാണപ്പെട്ട സ്ഥലത്തെ ഒരു പാറമേലിരുന്ന് ആചാര്യ സ്വാമികൾ തപസ്സുചെയ്യുവാൻ തുടങ്ങി. ആദ്യം പരമേശ്വര രൂപത്തിലും പിന്നീട് നരസിംഹമൂർത്തി, ദുർഗ്ഗ, ഭദ്രകാളി എന്നീ രൂപത്തിലും ധ്യാനിക്കുകയും ആ രൂപങ്ങളിലെല്ലാം സ്വാമികൾക്ക് ദർശനം ലഭിക്കുകയും ചെയ്തു. എന്നാൽ ആദ്യം കണ്ട തേജസ്സിന് അൽപംപോലും കുറവുള്ളതായി അദ്ദേഹത്തിന് തോന്നിയില്ല. ഇൗ തേജസ്സ് ഒരിക്കലും അവസാനിക്കാത്ത എന്നെന്നും നിലനിൽക്കുന്ന പരാശക്തിയാണെന്നറിഞ്ഞ് അദ്ദേഹം തപസ്സവസാനിപ്പിച്ചു. പ്രത്യക്ഷപ്പെട്ട മൂർത്തികളെയൊക്കെ അവിടെയെത്തിയ ബ്രാഹ്മണരുടെ സഹായത്തോടെ ആചാര്യസ്വാമികൾ സമീപസ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു. ആദ്യം ക തേജസ്സിനെ പരാശക്തി അഥവാ മൂലപ്രകൃതി എന്ന് സങ്കൽപ്പിച്ച് പൂജിക്കാമെന്ന ആചാര്യസ്വാമികളുടെ ഉപദേശമനുസരിച്ച് പൂജിച്ചുതുടങ്ങി. ശിവനെ പ്രതിഷ്ഠിച്ച സ്ഥലം രക്തേശ്വരം എന്ന പേരിലും, നരസിംഹമൂർത്തിയെ പ്രതിഷ്ഠിച്ച സ്ഥലം കൊളഞ്ചേരി എന്ന പേരിലും, ഭദ്രകാളിയെ പ്രതിഷ്ഠിച്ച സ്ഥലം കണ്ണേങ്കാവ് എന്ന പേരിലും അറിയപ്പെടുന്നു. സ്വയം ഭൂവായി വിഗ്രഹം പ്രത്യക്ഷപ്പെട്ട പരാശക്തിയുടെ ക്ഷേത്രം മേലേക്കാവ് എന്ന പേരിലും അതിന്റെ വടക്കുഭാഗത്തായി ദുർഗ്ഗയെ പ്രതിഷ്ഠിച്ച സ്ഥലം കീഴെക്കാവ് എന്ന പേരിലും അറിയപ്പെടുന്നു.
ഗോത്രവിശ്വാസാത്മകമായ മറ്റൊരു കഥയും മൂക്കുതല ക്ഷേത്രോൽപ്പത്തിയെ കുറിച്ച് പ്രചരിച്ചുവരുന്നുണ്ട്. ഒരിക്കൽ കാട്ടിൽ പുല്ലരിയുകയായിരുന്ന ചെറുമക്കിടാത്തിയുടെ അരിവാളിന്റെ വായ്തലക്കൽ ചോരകു. പുൽപടർപ്പിൽ മറഞ്ഞുകിടന്നൊരു കൂറ്റൻ വെട്ടുകല്ലിൽ നിന്ന് ചോരയൊലിക്കുന്നു. ദേവീമുഖം തോന്നിപ്പിക്കുന്ന ഒരു പുരാതന ശിലയായിരുന്നു അത്. പുല്ല് ചുറ്റിപ്പിടിച്ചരിഞ്ഞപ്പോൾ മുഖരൂപമാർന്ന ശിലയുടെ മൂക്ക് അരിവാളിന്റെ വായ്ത്തലയാൽ ഛേദിക്കപ്പെട്ടു. ആ സ്ഥലത്ത് പിന്നീടൊരു ക്ഷേത്രമുായി. മൂക്കിന്റെ തലപോയ മൂർത്തി കുടിയിരിക്കുന്നിടം മൂക്കുതലയായി. ചൈതന്യം ക വെട്ടുപാറയുടെ മുഖം (പടിഞ്ഞാറുഭാഗം) ഒഴിച്ചു മറ്റു മൂന്നു ഭാഗവും കല്ലുകൊ് പടുത്തുയർത്തി യിരിക്കുകയാണ്. ശ്രീകോവിലിന്റെ കിഴക്കേഭിത്തിയുടെ സ്ഥാനത്താണ് മുൻഭാഗം. വെട്ടുപാറയുടെ മുമ്പിൽ (സ്വയംഭു) ആരാധനയ്ക്കും മാലയും ചന്ദനവും ചാർത്തുവാനുമായി കരിങ്കല്ലുകൊണ്ട് സിംഹവാഹിനിയായ ദേവീവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഇൗ കരിങ്കൽ വിഗ്രഹത്തി•േൽ ഇപ്പോൾ പഞ്ച ലോഹ നിർമ്മി തമായ ഗോള കയും ചാർത്തിയിട്ടുണ്ട്. ശ്രീകോവിലിന് മേൽപ്പുരയില്ല. ശാന്തിക്കാരനും വിളക്കുകൾക്കും വെയിലും മഴയും കൊള്ളാതിരിക്കാനായി മൂന്നുകോൽ സമചതുരത്തിൽ ഒരു ചെമ്പുപലക മുകളിൽ വെച്ചിട്ടു്. വനമദ്ധ്യത്തിൽ ആചാര്യസ്വാമികൾ തപസ്സുചെയ്ത സ്ഥലം ശ്രീകോവിലിനുവടക്കുഭാഗത്തായി തറകെട്ടി സംരക്ഷിച്ചു പോരുന്നു്. (എെതിഹ്യ കഥകളിലുള്ള വിശ്വാസത്തിന്റെ തെളിവാണ്.) ആചാര്യസ്വാമികളുടെ ധ്യാനരൂപത്തിലുള്ള ഒരു പൂർണ്ണകായ പ്രതിമ ഇൗ തറയിൽ സ്ഥാപിച്ചിട്ടു്.
ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യങ്ങളും പ്രത്യേകതകളും നിരവധിയാണ്. ഇവിടെ സാത്വികമായ കർമ്മങ്ങൾ മാത്രമേ ചെയ്യാറുള്ളു. തന്ത്രിമാത്രമേ മണികൊട്ടി പൂജ നടത്താറുള്ളൂ. ഇവിടെ ദേവിക്കു മലർ നിവേദ്യത്തിനായി മലർ അന്നന്നു വറുത്തതെ പാടുള്ളു. രു നേരവും നിവേദ്യം മാത്രമേ പതിവുള്ളു. പൂജ പതിവില്ല. പൂജ നടത്തുന്നത് ഇൗ ക്ഷേത്രത്തിലെ തന്ത്രിമാരായ അണിമംഗലത്ത് ഇല്ലക്കാരാണ്. വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ പൂജക്ക് തന്ത്രിയെ ക്ഷണിക്കാറില്ല. അദ്ദേഹം എത്തിക്കോളും. അതിന് ഇക്കാലമത്രയും യാതൊരു മുടക്കവും വന്നിട്ടില്ല. ഉഷ, ഉച്ച, മഞ്ഞപന്തീരടി, അത്താഴം എന്നിങ്ങനെയാണ്നാലുതവണനടത്തുന്ന നിവേദ്യോപഹാരത്തിന്റെ ക്രമം. കാലത്ത് അഭിഷേകം കഴിഞ്ഞും അത്താഴപൂജ കഴിഞ്ഞും മലർനിവേദ്യം പതിവു ്. നിവേദ്യത്തിനൊക്കെ ര ുതവണ പ്രാണാഹുതി പതിവുണ്ട്. രണ്ടാമത്തേത് രസസമർപ്പണമാണ്. ഒടുവിലത്തെ മലർനിവേദ്യം കഴിഞ്ഞാൽ തൃപ്പുക. സാധാരണ ദിവസങ്ങളിൽ കാലത്ത് മൂന്ന് നിവേദ്യവും, രാത്രി അത്താഴനിവേദ്യവുമാണ്പ തിവ്. മേലേക്കാവിൽ പായസം, വെള്ളനിവേദ്യം തുടങ്ങി എന്തുവഴിപാടുകഴിച്ചാലും അതിന്റെ ഒരു ഭാഗം കണ്ണേങ്കാവു ഭഗവതിക്കും നിവേദിക്കും. ശ്രീ കോവിലിന്റെ തൃപ്പടിയിൽ വെച്ച് കണ്ണേങ്കാവിലമ്മക്ക് പ്രാണാഹുതി ചെയ്യുകയാണ് പതിവ്. അതിപ്പോഴും തുടർന്നുവരുന്നു. വേറൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകതയാണിത്. ഇവിടെ ഭഗവതി സ്വയംഭൂ ആയതിനാൽ അഷ്ടബന്ധ കലശമോ, നവീകരണകലശമോ പതി വില്ല. മണ്ഡപം, വലിയമ്പലം എന്നിവയില്ല. ഗണപതി തുടങ്ങിയ ഉപദേവപ്രതിഷ്ഠകളോ, ബലിക്കല്ലുകളോ ഇല്ല. വാദ്യഘോഷങ്ങളോ പുറത്തേക്കെഴുന്നള്ളിപ്പോ പതിവില്ല. അശുദ്ധി ബാധിച്ചാൽ പുണ്യാഹവും പതിവില്ല. മാലയും പൂവുമൊക്കെ പുറത്തിട്ട് അഭിഷേകം നടത്തുക മാത്രമേ പതിവുള്ളു. ക്ഷേത്രത്തിലെ പ്രധാനവഴിപാട് വാരം കഴിക്കുകയാണ്. വാരം ഇരിക്കുക(വേദപാരായണം) മാത്രമേ മേലേക്കാവിൽപതിവുള്ളൂ. സദ്യ, ജട, രഥ എന്നിവയൊക്കെ കീഴേക്കാവിലാണ്പതിവ്. പുകാലങ്ങളിൽ ആയിരം പഴം വെച്ചുവാരം (ആയിരം തേന്ത്രപ്പഴം കൊ് പഴപ്രഥമൻ അടക്കമുള്ള സദ്യ) പതിവുാ യിരുന്നുവത്രെ. അന്ന് ദേവിക്ക് പതിനെട്ടുപറ അരിവെച്ച് വെള്ള നിവേദ്യവും കീഴേക്കാവിലെ ഉൗട്ടുപുരയിൽ ബ്രാഹ്മണർക്കും മറ്റുള്ളവർക്കും സദ്യയും പതിവുായിരുന്നു. കാർത്തികനാളു കളിലും, മണ്ഡലക്കാലങ്ങളിലുമാണ് വാരംകഴിക്കുക പതിവ്. ഇതുകൂടാതെ നൂറ്റെട്ടുമാല, അപ്പം, മലർപറ, തൃച്ചന്ദനം, തുടങ്ങിയ വഴിപാടുകളും നടത്തിവരുന്നു. മംഗല്യഭാഗ്യത്തിനായി ദേവിക്കു തിരുമുടി മാലകെട്ടിക്കുക എന്നത് വളരെ വിശേഷപ്പെട്ട വഴിപാടാണ്. ഇതെ ഉദ്ദേശ്യത്തിനായി തന്നെയാണ്. മലർപറയും നടത്തുന്നത്. മറ്റൊരു പ്രധാന വഴിപാട് പന്ത്രു വയ്ക്കുക എന്നതാണ്. ക്ഷേത്രത്തിനു ചുറ്റും 12 പ്രദക്ഷിണം വക്കുന്നതാണ് ഇതുകൊുദ്ദേശിക്കുന്നത്. 7 ചുറ്റിയാൽ ഒരു പ്രദക്ഷിണമായി. അങ്ങനെ 12 പ്രാവശ്യം 7 ചുറ്റിയാൽ (84) പന്ത്രു വെക്കലാവും.ഭക്തജനങ്ങളുടെ സൗകര്യാർത്ഥം മഴയും വെയിലുമേൽക്കാതെപ്രദക്ഷിണം ചെയ്യുന്നതിനായി പ്രദക്ഷിണവഴിക്ക് ഒരു നടപ്പന്തൽ ഇൗയിടെ നിർമ്മിച്ചിട്ടു ്. ക്ഷേത്രമതിലകം മുഴുവനും വൃക്ഷലതാദികളാൽനിബിഢമാണ്. വഴ എന്നൊരു വിശേഷവൃക്ഷമാണ് കൂടുതലായും കാണുന്നത്. ക്ഷേത്രമതിലകത്തല്ലാതെ പുറത്തെവിടെയും കാണാത്തതാണ് ഇൗ വൃക്ഷം. ഇതിന്റെ ഇലകൾ ചൂടുന്നതും ഉഴിഞ്ഞുകളയുന്നതും വിശേഷമാണ് എന്നാണ് വിശ്വാസം.നിലത്തുവീണുകിടക്കുന്ന ഇലകളാണ് സാധാരണയായി ചൂടാൻ ഉപയോഗിക്കുന്നത്. ദൂരയാത്രപോകുമ്പോൾഅപകടങ്ങളിൽനിന്നും ഭൂതപ്രേതാദികളിൽ നിന്നും രക്ഷനേടുന്നതിന് ദേവീമാഹാത്മ്യം കയ്യിൽ കരുതുന്നതുപോലെ വഴയുടെ ഇലയും പ ുള്ളവർ കൂടെ കൊ ുപോകുമായിരുന്നു. ചെറിയ കുട്ടികൾക്ക് അന്തിയുഴിയുന്നതിന് ഇൗ ഇലകൾ ഉപയോഗിക്കുന്നു. അതിവിശിഷ്ടമായ ‘മൂക്കോലക്കല്ല്’ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശ്രീകോവിലിനകത്ത്ബിംബത്തിന്റെ ചുവട്ടിൽ ഒരു ദ്വാരമു്. അഭിഷേകതീർത്ഥം മുക്കിയെടുത്ത ശേഷം ഇൗ ദ്വാരം ഒരു പലകകൊടക്കും. ഈ ദ്വാരത്തിൽ സ്വയംഭുഃ വിഗ്രഹത്തിൽ നിന്ന് വരുന്നതെന്ന് കരുതപ്പെടുന്ന ചെറിയ കല്ലുകൾ ഉണ്ട് . അഭിഷേകതീർത്ഥം ശേഖരിക്കുന്ന സമയത്ത് ശാന്തിക്കാരൻ ഈ കല്ലുശേഖരിച്ച് ആവശ്യക്കാർക്കു കൊടുക്കും. ഇവയാണ് മൂക്കോലകല്ലുകൾ. ഈ കല്ലുകൾ സ്വർണ്ണത്തിലോ, വെള്ളിയിലോ കെട്ടിച്ച്ദേഹത്ത് ധരിച്ചാൽ ദുർദ്ദേവതമാരുടെ ഉപദ്രവവും മഹാരോഗങ്ങളും ഉണ്ടാവുകയില്ല.